Kerala
കൊല്ലം: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം. ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. നിലമേൽ വാഴോട് മുകൾ ദർബാർ ഹോട്ടലിനു സമീപമായിരുന്നു അപകടം.
കാർ യാത്രക്കാരായ രണ്ട് പേരാണ് അപകടത്തിൽ മരിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശികളായ ബിച്ചു ചന്ദ്രൻ, സതീഷ് എന്നിവരാണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്നു ഇവർ. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന ഏഴ് വയസുള്ള കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.
നാട്ടുകാരുടെയും പോലീസിന്റെയും മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുക്കാൻ സാധിച്ചത്. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
Kerala
മുക്കൂട്ടുതറ: ശബരിമല പാതയില്‍ മുക്കൂട്ടുതറ-ഇടകടത്തി പമ്പാവാലി റോഡില്‍ ഉമിക്കുപ്പയില്‍ തീര്‍ഥാടകരുടെ കാര്‍ വീട്ടുമുറ്റത്തേക്കു മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്ന തൃശൂര്‍ മാള സ്വദേശികളായ നാലു അയ്യപ്പ തീര്‍ഥാടകര്‍ക്കു പരിക്കേറ്റു.
ഇന്നു പുലര്‍ച്ചെ 5.40 നായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നു സ്ഥലത്ത് എത്തി വാഹനം പരിശോധിച്ച മോട്ടോര്‍ വാഹനവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശബരിമല ദര്‍ശനത്തിനു പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
Kerala
ശബരിമല: മണ്ഡലകാലം 18 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ആകെ എത്തിയ തീർഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. ഔദ്യോഗിക കണക്കുപ്രകാരം ഡിസംബർ മൂന്ന് വൈകിട്ട് വരെ 14,95,774 പേരാണ് എത്തിയത്. ഏഴിന് ശേഷമുള്ള എണ്ണം കൂടി ഉൾപ്പെടുത്തിയാൽ ഭക്തരുടെ എണ്ണം 15 ലക്ഷം കവിയും.
ബുധനാഴ്ച്ച പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴ് വരെ 66,522 പേരാണ് സന്നിധാനത്ത് എത്തിയത്. തിരക്ക് നിയന്ത്രണ വിധേയമായതിനാൽ സമാധാനപൂർണമായ ദർശനം ലഭിച്ചാണ് ഭക്തർ മലയിറങ്ങുന്നത്.
ആദ്യ ദിവസങ്ങളിൽ തിരക്ക് അനിയന്ത്രിതമായതോടെ സ്പോട്ട് ബുക്കിംഗിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിലവിൽ സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലില്‍ നിന്ന് സ്പോട്ട് ബുക്കിംഗ് നല്‍കുന്നത്.
Kerala
മുണ്ടക്കയം: മുണ്ടക്കയം എരുമേലി റോഡില്‍ കണ്ണിമല കുത്തറക്കത്തില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. അഞ്ചുപേര്‍ക്ക് പരിക്ക്. ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് നില്‍ക്കുകയായിരുന്നു. കുഴിയിലേക്ക് മറിയാതിരുന്നതിനാല്‍ അപകടം ഒഴിവായി. കണ്ണിമല ഇറക്കത്തിന് മുകളില്‍ പോലീസിന്റെ സേവനമുണ്ടെങ്കിലും വാഹനത്തിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ലെന്നും ആരോപണമുണ്ട്.
ആംബുലന്‍സിന്റെ സേവനവും ഉണ്ടായിരുന്നില്ല. എരുമേലില്‍നിന്ന് ആംബുലന്‍സ് വരുത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Kerala
കുട്ടിക്കാനം: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്. കൊട്ടാരക്കര-ഡിണ്ടുഗൽ ദേശീയപാതയിൽ കുട്ടിക്കാനത്തിനും വളഞ്ഞങ്ങാനത്തിനുമിടയിൽ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് അപകടത്തിൽപെട്ടത്.
അപകടത്തിന് പിന്നാലെ ഇതുവഴി കടന്നുപോയ യാത്രക്കാരും ഹൈവേ പോലീസും, മോട്ടോർ വാഹന വകുപ്പും, പീരുമേട് ഫയർഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തമിഴ്നാട് ഡിണ്ടുഗലിൽ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന അയ്യപ്പ ഭക്തരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
പത്തനംതിട്ട: കുമ്പഴയിൽ ശബരിമല തീർഥാടകരുടെ ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
പത്തനംതിട്ട സ്വദേശികളായ അനന്തു അശോക്, ജോബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ രണ്ടിന് ആണ് അപകടം ഉണ്ടായത്.